08 അല്‍അന്‍ഫാല്‍

ആമുഖം
നാമം
ബദ്‍ര്‍ യുദ്ധത്തിനുശേഷം, ഹിജ്റ രണ്ടാംവര്ഷത്തില് അവതരിച്ചതാണ് ഈ അധ്യായം. ഇസ്ലാമും കുഫ്റും തമ്മിലുണ്ടായ ആ പ്രഥമയുദ്ധത്തെക്കുറിച്ച് ഇതില് സവിസ്തരം നിരൂപണം ചെയ്തിരിക്കുന്നു. മിക്കവാറും ഒറ്റ പ്രഭാഷണമായി ഒന്നിച്ചവതരിച്ചതാവണം ഇതെന്നാണ് സൂറയുടെ ഉള്ളടക്കത്തെക്കുറിച്ച് ചിന്തിക്കുമ്പോള് മനസ്സിലാക്കാന് കഴിയുന്നത്. എന്നാല് ഇതിലെ ചില സൂക്തങ്ങള് ബദ്ര് യുദ്ധത്തില്നിന്നുതന്നെ ഉദ്ഭവിച്ച പ്രശ്നങ്ങളെ സംബന്ധിച്ച് പിന്നീട് അവതരിച്ചതാവാനും സാധ്യതയുണ്ട്. അനന്തരം പ്രഭാഷണ ശൃംഖലയില് അവ ഉചിതമായ സ്ഥാനങ്ങളില് ചേര്ത്ത് തുടര്ച്ചയായ ഒരു പ്രഭാഷണമായി രൂപംനല്കിയതാവാം. എന്നാല് വ്യത്യസ്തമായ ഒന്നിലധികം പ്രഭാഷണങ്ങളുടെ സമാഹാരമെന്ന് തോന്നിക്കുന്ന വിധം ഒരു ഇടക്കണ്ണി വാചകത്തിലെവിടെയും കാണുന്നില്ല. 
ചരിത്ര പശ്ചാത്തലം
സൂറയെസ്സംബന്ധിച്ച് പരിചിന്തനം ചെയ്യുന്നതിനുമുമ്പായി ബദ്ര് യുദ്ധത്തെയും അതുമായി ബന്ധപ്പെട്ട സ്ഥിതിഗതികളെയും പറ്റി ചരിത്രപരമായ ഒരു പരിശോധന ആവശ്യമായിരിക്കുന്നു. നബി(സ)യുടെ മക്കാ ജീവിതകാലത്ത് തിരുമേനിയുടെ പ്രബോധനം ആദ്യത്തെ പത്തുപന്ത്രണ്ടു കൊല്ലത്തിനകം ഒരുനിലയ്ക്ക് അതിന്റെ പക്വതയും ഭദ്രതയും തെളിയിച്ചുകഴിഞ്ഞിരുന്നു. എന്തുകൊണ്ടെന്നാല് ആ പ്രബോധനത്തിന്റെ പിന്നില് അത്യുന്നതമായ സ്വഭാവചര്യയും വിശാലമനസ്കതയും ആര്ജവവും വിവേകവും ഒത്തിണങ്ങിയ ഒരു നേതാവാണുണ്ടായിരുന്നത്. തന്റെ വ്യക്തിത്വത്തിന്റെ മുഴുവന് മൂലധനവും ഈ സംരംഭത്തില് അദ്ദേഹം വിനിയോഗിച്ചിരുന്നു. ഈ പ്രസ്ഥാനത്തെ സമ്പൂര്ണ വിജയത്തിലെത്തിക്കുവാന് താന് ഉറച്ചുകഴിഞ്ഞിരിക്കുന്നുവെന്നും ലക്ഷ്യസാക്ഷാല്ക്കാരത്തിന്റെ മാര്ഗത്തില് എന്തപകടം സഹിക്കുവാനും ഏത് പ്രതിസന്ധി നേരിടുവാനും സന്നദ്ധനാണെന്നുമുള്ള വസ്തുത അദ്ദേഹത്തിന്റെ പ്രവര്ത്തനത്തില്നിന്ന് തികച്ചും പ്രകടമായിരുന്നു. മറുവശത്ത്, പ്രബോധനത്തിന്റെ തനതായ വശ്യശക്തി ഹൃദയ മസ്തിഷ്കങ്ങളെ കീഴടക്കിക്കൊണ്ടിരുന്നു. അജ്ഞതയുടെയും അന്ധതയുടെയും പക്ഷപാതങ്ങളുടെയും മതില്ക്കെട്ട് അതിനെ പ്രതിരോധിക്കുന്നതില് പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ഇക്കാരണത്താല് അറേബ്യയിലെ പഴഞ്ചന് ജാഹിലിയ്യാ വ്യവസ്ഥിതിയുടെ കാവല്ക്കാര് -ആദ്യത്തില് ഈ പ്രബോധനത്തെ അവജ്ഞാപൂര്വം വീക്ഷിച്ചിരുന്നവര് തന്നെ- നബിയുടെ മക്കാജീവിതത്തിന്റെ അന്ത്യഘട്ടത്തില് അതിനെ ഗൌരവമുള്ള ഒരപകടമായി മനസ്സിലാക്കിത്തുടങ്ങി. മുഴുശക്തിയും വിനിയോഗിച്ച് അതിനെ അടിച്ചമര്ത്തുവാന് അവര് തീരുമാനിക്കുകയും ചെയ്തു. എന്നാല് മറ്റുപല നിലയിലും ഈ പ്രബോധനത്തെ സംബന്ധിച്ചേടത്തോളം അപ്പോഴും ഒട്ടുവളരെ കാര്യങ്ങള് പൂര്ത്തിയാകേണ്ടതുണ്ടായിരുന്നു. ~ഒന്നാമതായി, ഈ പ്രബോധനത്തില് വിശ്വാസം പുലര്ത്തുകയെന്നതിലുപരി അതിന്റെ തത്വങ്ങളോട് യഥാര്ഥ സ്നേഹാനുരാഗമുള്ളവരായ വലിയൊരു വിഭാഗം പ്രവര്ത്തകര് ഇതിനകം തയ്യാറായിക്കഴിഞ്ഞുവെന്ന് അപ്പോഴും പൂര്ണമായി തെളിഞ്ഞിട്ടുണ്ടായിരുന്നില്ല. അതായത്, പ്രസ്ഥാനത്തെ വിജയിപ്പിക്കുവാനും പ്രാവര്ത്തികമാക്കുവാനുമുള്ള കഠിനയത്നത്തില് സകല കഴിവുകളും ജീവിതസര്വസ്വവും വിനിയോഗിക്കുവാന് സന്നദ്ധതയുള്ളവരെ- അതിനു വേണ്ടി എന്തു ത്യാഗവും വരിക്കുവാനും ലോകത്തോടു മുഴുവന് പൊരുതുവാനും തങ്ങള്ക്ക് ഏറ്റവും വിലപ്പെട്ട ബന്ധങ്ങള്പോലും വിഛേദിക്കുവാനും അശേഷം മടിയില്ലാത്തവരുടെ-വലിയ സംഘം രംഗത്തുണ്ടെന്ന് ഇനിയും ബോധ്യപ്പെടേണ്ടതുണ്ടായിരുന്നു. മക്കയില് ഖുറൈശികളുടെ മര്ദനമുറകള്ക്കിരയായിക്കൊണ്ടിരുന്ന ഇസ്ലാമിന്റെ അനുയായികള് തങ്ങളുടെ വിശ്വാസത്തിലുള്ള ആത്മാര്ഥതയും ഇസ്ലാമിനോടുള്ള കൂറും വലിയൊരളവില് തെളിയിച്ചിരുന്നുവെങ്കിലും സ്വന്തം ആദര്ശലക്ഷ്യത്തെക്കാള് യാതൊന്നിനും വിലകല്പിക്കാത്ത ആത്മത്യാഗികളുടെ വലിയൊരു സംഘം ഇസ്ലാമിന് ലഭിച്ചുകഴിഞ്ഞുവെന്ന് കാണിക്കാന് ഒട്ടേറെ പരീക്ഷണങ്ങള് ഇനിയും ആവശ്യമായിരുന്നു. രണ്ടാമതായി, ഇസ്ലാമിക പ്രബോധനത്തിന്റെ ശബ്ദം നാടൊട്ടുക്കും എത്തിക്കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെ നേട്ടങ്ങള് ചിതറിക്കിടക്കുകയായിരുന്നു. അത് ആര്ജിച്ച ശക്തി നാട്ടില് പലേടങ്ങളിലായി ഛിദ്രിച്ചുകിടക്കുകയായിരുന്നു. മൂടുറച്ച ജാഹിലിയ്യാ വ്യവസ്ഥിതിയുമായി ഒരു നിര്ണായക സംഘട്ടനത്തിന് അവശ്യം ആവശ്യമായ സാമൂഹ്യ ശക്തി അതിന് ലഭിച്ചുകഴിഞ്ഞിരുന്നില്ല. മൂന്നാമതായി, ഈ പ്രബോധനം ഇപ്പോഴും മണ്ണില് വേരുറച്ചു കഴിഞ്ഞിരുന്നില്ല. അന്തരീക്ഷത്തില് സഞ്ചരിക്കുക മാത്രമായിരുന്നു. ഭൂമിയില് ഒരിടത്ത് പാദമൂന്നി നിലയുറപ്പിച്ചശേഷം മുമ്പോട്ട് ഗമിക്കുവാന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥിതി ഇതുവരെ അതിന്നുണ്ടായിരുന്നില്ല. അതിന്നാവശ്യമായ ഒരു താവളം ഭൂമുഖത്ത് ലഭിച്ചുകഴിഞ്ഞിരുന്നില്ല. അസത്യവ്യവസ്ഥക്ക് കീഴില് അപ്പോഴും മുസ്ലിംകള് ഉറച്ചുനില്ക്കാനിടം കിട്ടാതെ, പുറംതള്ളപ്പെടാന് സദാ സമ്മര്ദത്തിനു വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. നാലാമതായി, ഈ പ്രബോധനത്തിന് പ്രായോഗിക ജീവിതവ്യവഹാരങ്ങള് ഏറ്റെടുത്ത് നടത്താന് സന്ദര്ഭം ലഭിച്ചിരുന്നില്ല. അതിന്റേതായ നാഗരിക വ്യവസ്ഥ സ്ഥാപിക്കപ്പെടുകയോ സാമ്പത്തിക-സാമൂഹ്യ-- രാഷ്ട്രീയ വ്യവസ്ഥിതികള് ക്രോഡീകരിക്കപ്പെടുകയോ ചെയ്തിരുന്നില്ല. ഇതര ശക്തികളുമായി യുദ്ധത്തിന്റെയും സന്ധിയുടെയും ഇടപാടുകള് ഉദ്ഭവിച്ചിരുന്നില്ല. ഇക്കാരണത്താല്, ജീവിതത്തിന്റെ സമ്പൂര്ണ വ്യവസ്ഥ സ്ഥാപിച്ച് നടത്തുന്നതിനടിസ്ഥാനമായി ഓരോ വിഷയത്തിലും ഈ പ്രസ്ഥാനം അംഗീകരിച്ച സദാചാര തത്വങ്ങള് എന്തെല്ലാമാണെന്ന് കാണിച്ചുകൊടുക്കാന് കഴിഞ്ഞിരുന്നില്ല. തങ്ങള് പ്രബോധനം ചെയ്യുന്ന കാര്യങ്ങള് പ്രയോഗക്ഷമമാക്കുന്നതില് പ്രവാചകനും അനുയായികളും സത്യസന്ധരാണെന്ന് തെളിയിച്ചുകൊടുക്കാന് സന്ദര്ഭം ലഭിച്ചിരുന്നുമില്ല. ഈ നാല് ന്യൂനതകളും പരിഹരിക്കുന്ന സന്ദര്ഭങ്ങളാണ് അനന്തരസംഭവങ്ങള് സംജാതമാക്കിയത്. മക്കാജീവിതത്തിന്റെ അവസാനത്തെ മൂന്നു നാല് വര്ഷം മുതല്ക്കേ, യസ്രിബില് (മദീനയില്) ഇസ്ലാമിന്റെ കിരണങ്ങള് നിരന്തരം എത്തിക്കൊണ്ടിരുന്നു. അറേബ്യയിലെ ഇതരഗോത്രങ്ങളെയപേക്ഷിച്ച് പല കാരണത്താലും, കൂടുതല് വേഗത്തില് ആ പ്രകാശം ഉള്ക്കൊള്ളുവാന് അവിടത്തുകാര് സന്നദ്ധരായിക്കൊണ്ടിരുന്നു. അവസാനം, പ്രവാചകത്വത്തിന്റെ പന്ത്രണ്ടാം കൊല്ലത്തില് ഹജ്ജ്കാലത്ത് എഴുപത്തഞ്ചുപേരടങ്ങിയ ഒരു പ്രതിനിധി സംഘം രാത്രിയുടെ ഇരുട്ടില് തിരുമേനിയുമായി സന്ധിച്ചു. അവര് ഇസ്ലാം ആശ്ളേഷിച്ചുവെന്ന് മാത്രമല്ല, തിരുമേനിക്കും അനുചരന്മാര്ക്കും യസ്രിബില് എല്ലാ സൌകര്യങ്ങളും നല്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. ഇസ്ലാമിന്റെ ചരിത്രത്തില് വിപ്ളവാത്മകമായ ഒരു വഴിത്തിരിവായിരുന്നു അത്. ദൈവം കനിഞ്ഞരുളിയ ഈ സന്ദര്ഭത്തെ നബി(സ) കൈനീട്ടി സ്വീകരിച്ചു. തിരുമേനിയെ യസ്രിബുകാ ര് എതിരേറ്റത് കേവലം ഒരഭയാര്ഥി എന്ന നിലയിലായിരുന്നില്ല. ദൈവത്തിന്റെ പ്രതിനിധിയും തങ്ങളുടെ നായകനും ഭരണാധിപനുമെന്ന നിലക്കായിരുന്നു. അപ്രകാരംതന്നെ, മുസ്ലിംകളെ അവ ക്ഷണിച്ചതും പരദേശത്തേക്ക് പലായനം ചെയ്തവരെന്ന നിലയില് അവിടെ താമസിക്കാനിടം കൊടുക്കാന് വേണ്ടിയായിരുന്നില്ല. അറേബ്യയിലെ വിവിധ ഗോത്രങ്ങളിലും പ്രദേശങ്ങളിലും ചിതറിക്കിടന്ന ഇസ്ലാമിന്റെ അനുയായികള് യസ്രിബില് സമ്മേളിച്ച്, നാട്ടുകാരായ മുസ്ലിംകളുമായി കൂടിച്ചേര്ന്ന് ഒരു സംഘടിതസമൂഹം കെട്ടിപ്പടുക്കുകയായിരുന്നു ആ ക്ഷണത്തിന്റെ ഉദ്ദേശ്യം. അങ്ങനെ യസ്രിബ് `മദീനത്തുല് ഇസ്ലാം` (ഇസ്ലാമിന്റെ നഗരം) ആയി സ്വയം സമര്പ്പിക്കുകയാണുണ്ടായത്. തിരുമേനി അതംഗീകരിച്ചുകൊണ്ട് അറേബ്യയില് ഇസ്ലാമിന്റെ പ്രഥമകേന്ദ്രം (ദാറുല് ഇസ്ലാം) സ്ഥാപിക്കുകയും ചെയ്തു. തങ്ങള് ചെയ്യുന്നതിന്റെ അര്ഥമെന്തെന്ന് മദീനത്തുകാര്ക്ക് നല്ലപോലെ അറിയാമായിരുന്നു. ഒരു ചെറിയ ഭൂപ്രദേശം മുഴുവന്രാജ്യത്തിന്റെയും വാള്ത്തലപ്പുകളെയും സാമ്പത്തിക--സാമൂഹ്യ ബഹിഷ്കരണത്തെയും അഭിമുഖീകരിക്കുക എന്നതായിരുന്നു അതിന്റെ ചുരുക്കം. ഈ ഭവിഷ്യത്ത് നല്ലപോലെ മനസ്സിലാക്കിക്കൊണ്ടുതന്നെയായിരുന്നു അഖബാ ഉടമ്പടിയുടെ നിശാ സദസ്സില് ഇസ്ലാമിന്റെ ആദ്യകാല സഹായികള് (അന്സാര്) തിരുമേനിയുടെ കൈയില് കൈവെച്ചു ബൈഅത്ത് ചെയ്തത്. അതേ സന്ദര്ഭത്തില് യസ്രിബ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം സഅ്ദുബ്നു സുറാറ (റ) സദസ്സില് എഴുന്നേറ്റുനിന്ന് പറഞ്ഞ വാക്കുകള് സ്മരണീയമാണ്: رويدا يا اهل يثرب ! انا لم نضرب اليه اكباد الابل الا ونحن نعلم انه رسول الله وان اخراجه اليوم مناوأة للعرب كافة، وقتل خياركم، وتعضكم السيوف. فاما انتم قوم تصبرون على ذلك فخذوه واجره على الله، واما انتم قوم تخافون من انفسكم خيفة فذروه فبينوا ذلك فهو اعذر لكم عند اللهز (യസ്രിബുകാരേ, നില്ക്കൂ! അല്ലാഹുവിന്റെ ദൂതനാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇദ്ദേഹത്തിന്റെ അടുത്തേക്ക് നാം വന്നത്. ഇദ്ദേഹത്തെ നാം കൂട്ടിക്കൊണ്ടുപോവുന്നത് അറബികളുടെ മുഴുവന് ശത്രുത ക്ഷണിച്ചുവരുത്തലായിരിക്കും. തന്മൂലം നിങ്ങളുടെ യുവാക്കളും പ്രിയപ്പെട്ടവരും വധിക്കപ്പെടും. നിങ്ങള്ക്കുമേലെ വാളുകള് ആഞ്ഞുപതിക്കും. ഇതിനെല്ലാമുള്ള സഹനശക്തി നിങ്ങള്ക്കുണ്ടെങ്കില് ഇദ്ദേഹത്തെ സ്വീകരിച്ചുകൊള്ളുക. പ്രതിഫലം അല്ലാഹുവിങ്കലാണ്. അഥവാ നിങ്ങള്ക്കു മനസ്സില് വല്ല ഭീതിയും തോന്നുന്നപക്ഷം ഇദ്ദേഹത്തെ വിട്ടേക്കുകയും സംഗതി തുറന്നുപറയുകയും ചെയ്യുക. അതായിരിക്കും അല്ലാഹുവിങ്കല് കൂടുതല് സ്വീകാര്യമായ ഒഴികഴിവ്.)  ഇതേ കാര്യം സംഘത്തിലെ മറ്റൊരംഗമായ അബ്ബാസുബ്നു ഉബാദത്തിബ്നു നള്ലയും ആവര്ത്തിക്കുകയുണ്ടായി. അദ്ദേഹം ചോദിച്ചു:  أتعلمون علام تبايعون هذا الرجل؟ (قالوا نعلم، قال) انكم تبايعونه على حرب الاحمر والاسود من الناس. فان كنتم ترون انكم اذانهكت اموالكم مصيبة واشرافكم قتلا اسلمتموه فمن الان فدعوه، فهو والله ان فعلتم خزي الدنيا والاخرة. وان كنتم ترون انكم وافون له بما دعوتموه اليه على نهكة الاموال وقتل الاشراف فخذوه، فهو والله خير الدنيا والاخرة. (ഇദ്ദേഹവുമായി എന്താണ് നിങ്ങള് ഉടമ്പടിചെയ്യുന്നതെന്നറിയാമോ?, (സദസ്സില്നിന്നു ശബ്ദമുയര്ന്നു:) അതെ, അറിയാം.` അദ്ദേഹം തുടര്ന്നു: ലോകത്തിലെ വെളുത്തവരും കറുത്തവരുമായ എല്ലാ ജനവിഭാഗങ്ങളോടും യുദ്ധം ചെയ്യണമെന്നാണ് നിങ്ങളിദ്ദേഹത്തിന് വാക്കുനല്കുന്നത്. നിങ്ങളുടെ സമ്പത്ത്് ആപത്തിന്നിരയായി നശിക്കുകയും നേതാക്കള് വധിക്കപ്പെടുകയും ചെയ്യുമ്പോള് ഇദ്ദേഹത്തെ നിങ്ങള് ശത്രുക്കള്ക്കേല്പിച്ചുകൊടുത്തേക്കുമെങ്കില് ഇപ്പോള്തന്നെ ഇദ്ദേഹത്തെ വിട്ടേക്കുക. കാരണം, നിങ്ങളത് ചെയ്താല് അല്ലാഹുവാണ, അത് ഇരുലോകത്തും അപമാനമായിരിക്കും. അഥവാ, നിങ്ങളിദ്ദേഹത്തെ ക്ഷണിച്ച കാര്യം ധനനഷ്ടം സംഭവിച്ചാലും നേതാക്കള് വധിക്കപ്പെട്ടാലും നിറവേറ്റുമെന്നുറപ്പുണ്ടെങ്കില് തീര്ച്ചയായും ഇദ്ദേഹത്തെ സ്വീകരിച്ചുകൊള്ക. എന്തെന്നാല്, ഇരുലോകത്തും അതാണുത്തമം.) അപ്പോള് സദസ്സ് ഏകകണ്ഠമായി പ്രഖ്യാപിച്ചു: فانا نأخذه على مصيبة الاموال وقتل الاشراف (ധനനഷ്ടമോ നേതാക്കളുടെ വധമോ എന്തും സംഭവിച്ചുകൊള്ളട്ടെ, ഞങ്ങളിദ്ദേഹത്തെ സ്വീകരിക്കുകതന്നെ ചെയ്യും). അങ്ങനെയാണ് ചരിത്രത്തില്, രണ്ടാം അഖബാ ഉടമ്പടി എന്ന് പ്രസിദ്ധമായ ബൈഅത്ത് നടന്നത്. മറുവശത്ത് ഖുറൈശികള്ക്കും ഈ കരാറിന്റെ പൊരുള് അജ്ഞാതമായിരുന്നില്ല. നബി(സ)ക്ക് അതുവഴി ഒരു താവളം ലഭിക്കുവാന് പോവുകയാണെന്ന് അവര്ക്കറിയാമായിരുന്നു. തിരുമേനിയുടെ ഉജ്വല വ്യക്തിത്വവും അസാമാന്യയോഗ്യതകളും ഇതിനകം അവര് മനസ്സിലാക്കിക്കഴിഞ്ഞതാണ്. അവിടത്തെ നേതൃത്വത്തിലും മാര്ഗദര്ശനത്തിലും മുസ്ലിംകള് ഒരു സംഘടിതശക്തിയായി മദീനയില് ഒത്തുചേരുകയാണിപ്പോള്. അവരുടെ സ്ഥൈര്യവും നിശ്ചയദാര്ഢ്യവും അര്പ്പണബോധവും ഒരു പരിധിയോളം ഖുറൈശികള് നേരത്തെ പരീക്ഷിച്ചറിഞ്ഞതാണ്. മദീനപോലെ മര്മപ്രധാനമായൊരു സ്ഥാനത്ത് മുസ്ലിംകളുടെ ശക്തി കേന്ദ്രീകരിക്കുന്നതില് അവര് മറ്റൊരപകടംകൂടി കാണുന്നുണ്ടായിരുന്നു. യമനില്നിന്ന് ശാമിലേക്ക് ചെങ്കടല് തീരത്തുകൂടെയുള്ള കച്ചവടമാര്ഗം മുസ്ലിംകളുടെ അധീനത്തില് വരികയെന്നതായിരുന്നു അത്. ഖുറൈശികളുടെയും മറ്റ് മുശ്രിക്ക് ഗോത്രങ്ങളുടെയും സാമ്പത്തിക ജീവിതം ഈ കച്ചവടമാര്ഗത്തിന്റെ സുരക്ഷിതത്വത്തെ ആശ്രയിച്ചാണിരുന്നത്. ഈ ജീവനാഡിയില് കൈവെച്ചുകൊണ്ട് മുസ്ലിംകള് ജാഹിലിയ്യാ വ്യവസ്ഥിതിയുടെ നിലനില്പ്പുതന്നെ അപകടപ്പെടുത്തുകയായിരുന്നു. സുപ്രധാനമായ ആ വാണിജ്യമാര്ഗത്തിലൂടെ മക്കക്കാര് മാത്രം വര്ഷാന്തം രണ്ടരലക്ഷം അശ്റഫിയുടെ വ്യാപാരം നടത്തിയിരുന്നു. ത്വാഇഫുകാരുടെയും മറ്റും കച്ചവടം ഇതിനു പുറമെയാണ്. ഈ ഭവിഷ്യത്തുകളെല്ലാം ഖുറൈശികള് നല്ലപോലെ മനസ്സിലാക്കിയിരുന്നു. അഖബാ ഉടമ്പടി നിലവില്വന്ന അതേ രാത്രിതന്നെ വിവരം മക്കക്കാരുടെ കാതുകളിലെത്തുകയും അതവരില് വലിയ വെപ്രാളം സൃഷ്ടിക്കുകയും ചെയ്തു. മദീനക്കാരില്നിന്ന് നബിയെ ഒറ്റപ്പെടുത്തുവാന് അവര് ഒരു ശ്രമം നടത്തിനോക്കിയെങ്കിലും ഫലിച്ചില്ല. മുസ്ലിംകള് ഓരോരുത്തരായി മദീനയിലേക്ക് പോയിത്തുടങ്ങിയതോടെ മുഹമ്മദും അങ്ങോട്ട് പോവുമെന്ന് ഖുറൈശികള്ക്കുറപ്പായപ്പോള് പ്രസ്തുത `അപകടം` തടയുവാനായി അവര് അവസാനത്തെ അടവ് പ്രയോഗിക്കുവാന് തന്നെ തീരുമാനിച്ചു. തിരുമേനിയുടെ ഹിജ്റക്ക് അല്പദിവസം മുമ്പ് ഖുറൈശികളുടെ ആലോചനാസഭ ചേര്ന്നു. ചൂടുപിടിച്ച ചര്ച്ചകള് നടന്നു. ഒടുവില്, ബനൂഹാശിമല്ലാത്ത എല്ലാഖുറൈശി കുടുംബങ്ങളില്നിന്നും ഓരോ വ്യക്തികളെ തിരഞ്ഞെടുത്ത്, അവരെല്ലാം ചേര്ന്ന് മുഹമ്മദിനെ വധിക്കണമെന്ന് തീരുമാനമായി. എല്ലാ കുടുംബങ്ങളെയും ബനൂഹാശിമിന് ഒറ്റക്ക് നേരിടുക പ്രയാസമായിരിക്കും, അതിനാല് പ്രതികാരത്തിന് മുതിരാതെ പ്രായശ്ചിത്തംകൊണ്ട് തൃപ്തിപ്പെടുവാന് അവര് നിര്ബന്ധിതരാവും എന്നൊക്കെയായിരുന്നു ഖുറൈശികളുടെ കണക്കുകൂട്ടല്. എന്നാല്, അല്ലാഹുവിന്റെ അനുഗ്രഹത്തോടൊപ്പം തിരുനബിയുടെ വിശ്വാസദാര്ഢ്യവും നയകുശലതയും കാരണമായി ഖുറൈശികളുടെ ഈ കുതന്ത്രം പരാജയപ്പെടുകയാണുണ്ടായത്. തിരുമേനി സുരക്ഷിതനായി മദീനയില് എത്തുകയും ചെയ്തു. ഇങ്ങനെ നബിയുടെ ഹിജ്റയെ തടയുന്നതില് പരാജിതരായ ഖുറൈശികള് മദീനക്കാരുടെ തലവന് അബ്ദുല്ലാഹിബ്നു ഉബയ്യിന് കത്തെഴുതി. (ഇദ്ദേഹത്തെ രാജാവാക്കുവാന് നബിയുടെ ഹിജ്റക്ക് മുമ്പ് മദീനക്കാര് ഒരുങ്ങിയതായിരുന്നു. തിരുമേനി മദീന ഔസ് -ഖസ്റജ് ഗോത്രക്കാരില് ഭൂരിപക്ഷവും മുസ്ലിംകളാവുകയും ചെയ്തതോടെ, അയാളുടെ പ്രതീക്ഷകള് വെള്ളത്തിലാവുകയാണുണ്ടായത്.) അതില് എഴുതുന്നു: "നിങ്ങള് ഞങ്ങളുടെ ആള്ക്ക് നിങ്ങളുടെ നാട്ടില് അഭയം നല്കിയിരിക്കയാണ്. നിങ്ങള് അയാളെ എതിര്ക്കുകയോ പുറത്താക്കുകയോ വേണമെന്ന് ഞങ്ങളിതാ ദൈവത്തില് സത്യം ചെയ്ത് പറയുന്നു. അല്ലാത്തപക്ഷം ഞങ്ങളൊറ്റക്കെട്ടായി നിങ്ങളെ ആക്രമിക്കും. നിങ്ങളുടെ പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെ അടിമകളാക്കുകയും ചെയ്യും.`` ഈ മുന്നറിയിപ്പിനെതുടര്ന്ന്, അബ്ദുല്ലാഹിബ്നു ഉബയ്യ് കുറച്ചെല്ലാം കുഴപ്പമുണ്ടാക്കാന് ശ്രമിച്ചുനോക്കിയെങ്കിലും നബി(സ)തക്കസമയത്ത് അത് തടഞ്ഞു. അനന്തരം മദീനക്കാരുടെ നേതാവ് സഅ്ദുബ്നു മുആദ് ഉംറാ നിര്വഹണാര്ഥം മക്കയിലേക്ക് പോയപ്പോള് ഹറമിന്റെ കവാടത്തിന് തൊട്ടുമുമ്പില് അബൂജഹ്ല് അദ്ദേഹത്തെ തടഞ്ഞുകൊണ്ട് ഇങ്ങനെ ആക്രോശിച്ചു:  اَلاَ اَرَاكَ تَطُوفُ بِمَكَّة آِمنًا وقَدْ اويتُم الصّبَاة وزَعَمتُم انَّكُم تَنصُرُونَهُم وتُعِينُونَهم امَا وَاللهِ لَولاَ انكَ مَع اَبِي صفوانَ مَا رَجَعتَ اِلى اَهْلِكَ سَالِمًا (ഞങ്ങളുടെ മതത്തില്നിന്ന് തെറ്റിയവര്ക്ക് നിങ്ങള് അഭയം നല്കിയിരിക്കുന്നു. അവര്ക്ക് സഹായസഹകരണങ്ങള് ചെയ്തുകൊടുക്കുമെന്ന് നിങ്ങള് അവകാശപ്പെടുകയും ചെയ്യുന്നു. എന്നിട്ട്, താനിപ്പോള് മക്കയില് നിര്ഭയനായി ത്വവാഫ് ചെയ്യുന്നത് ഞാന് കാണുന്നുവല്ലോ? താന് ഉമയ്യത്തിന്റെ അതിഥിയായിരുന്നില്ലെങ്കില് ജീവനുംകൊണ്ട് തിരിച്ചുപോകുമായിരുന്നില്ല.) 
സഅ്ദ്(റ) പ്രത്യുത്തരം നല്കി:
والله لإن منعتني هذا لامنعنك ما هو اشد عليك منه طريقك على المدينة (അല്ലാഹുവാണ! എനിക്ക് നീ ഇതു തടയുന്നപക്ഷം നിനക്ക് ഇതിലും ഗൌരവമായിട്ടുള്ളത് ഞാനും തടയും. അതെ, മദീനയില്ക്കൂ ടിയുള്ള നിന്റെ മാര്ഗം.) കഅ്ബാലയ സന്ദര്ശനം മുസ്ലിംകള്ക്ക് നിരോധിച്ചിരിക്കുന്നതായി മക്കക്കാരുടെ പ്രഖ്യാപനമുണ്ടാവുകയും മദീനയില്ക്കൂടിയുള്ള സിറിയന് കച്ചവട മാര്ഗം ഇസ്ലാമിന്റെ ശത്രുക്കള്ക്ക് സുരക്ഷിതമായിരിക്കില്ലെന്ന് മദീനത്തുകാര് തിരിച്ചടിക്കുകയും ചെയ്തതിനു തുല്യമായ സംഭവമായിരുന്നു ഇത്. സിറിയന് കച്ചവടമാര്ഗത്തില് പിടിമുറുക്കുകയല്ലാതെ ആ സന്ദര്ഭത്തില് മറ്റൊരു പോംവഴി മുസ്ലിംകള്ക്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള ശത്രുതാനയത്തെക്കുറിച്ച് പുനരാലോചിക്കുന്നതിന് ഖുറൈശികള് ഉള്പ്പെടെ പ്രസ്തുത കച്ചവട മാര്ഗത്തില് താല്പര്യമുള്ള അറബി ഗോത്രങ്ങളെ നിര്ബന്ധിതരാക്കാന് അതേ നിര്വാഹമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, തിരുമേനി മദീനയില് എത്തിയതോടെ നവജാത ഇസ്ലാമിക സമൂഹത്തിന്റെ പ്രാഥമിക ഭരണകാര്യങ്ങള് ക്രമപ്പെടുത്തുകയും മദീനാപ്രാന്തത്തിലെ ജൂതവിഭാഗങ്ങളുമായുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുകയും ചെയ്തശേഷം അവിടുന്ന് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിച്ചത് പ്രസ്തുത വ്യാപാരമാര്ഗത്തിന്റെ കാര്യത്തിലായിരുന്നു. ഈ വിഷയകമായി രണ്ട് പ്രധാന ഉപായങ്ങള് തിരുമേനി സ്വീകരിക്കുകയുണ്ടായി: ഒന്ന്, മദീനക്കും ചെങ്കടല് തീരത്തിനും മധ്യേ പ്രസ്തുത രാജപാതയോട് ചേര്ന്ന് താമസിക്കുന്ന ഗോത്രങ്ങളുമായി സൌഹൃദ സഖ്യമോ നിഷ്പക്ഷതാ ഉടമ്പടിയോ ഉണ്ടാക്കുവാനായി സംഭാഷണമാരംഭിച്ചു. ഇതില് തിരുമേനി പൂര്ണമായി വിജയിക്കുകയും ചെയ്തു. ആദ്യമായി, തീരപ്രദേശത്തിന് സമീപം പ്രമുഖ മലയോര ഗോത്രമായ ജുഹൈനയുമായി നിഷ്പക്ഷതാ കരാര് ഒപ്പിട്ടു. യന്ബൂഇന്നും ദുല്ഉശൈറക്കും തൊട്ട പ്രദേശത്തുകാരായ സമുറ ഗോത്രക്കാരുമായി ഹിജ്റ ഒന്നാംവര്ഷം അവസാനത്തില് പ്രതിരോധ സഹകരണ (Defensive alliance) കരാര് ഉണ്ടാക്കി. ഹിജ്റ രണ്ടാം വര്ഷം മധ്യത്തില് ബനൂമുദ്ലിജ് ഗോത്രവും ഈ ഉടമ്പടിയില് ചേര്ന്നു. ബനൂസമുറത്തിന്റെ സഖ്യകക്ഷിയായിരുന്നു അവര്. കൂടാതെ, ആദര്ശപ്രബോധനം ആ ഗോത്രങ്ങളിലെല്ലാം ഇസ്ലാമിന്ന് അനുഭാവികളുടെയും അനുയായികളുടെയും നല്ല ഒരു ഘടകത്തെ സൃഷ്ടിച്ചുകൊടുക്കുകയും ചെയ്തിരുന്നു. രണ്ട്, ഖുറൈശികളുടെ കച്ചവടസംഘങ്ങളെ ഭീഷണിപ്പെടുത്തുവാനായി തുടരെത്തുടരെ ചെറുവ്യൂഹങ്ങളെ അയച്ചുകൊണ്ടിരുന്നു. ചില സംഘങ്ങളില് തിരുമേനിയും പോയിരുന്നു. ആദ്യവര്ഷം ഇങ്ങനെ നാല് സംഘങ്ങളെയാണയച്ചത്. യുദ്ധകഥകള് വിവരിക്കുന്ന ഗ്രന്ഥങ്ങളില്, സരിയ്യത്തുഹംസ, സരിയ്യത്തു ഉബൈദത്തുബ്നു ഹാരിസ് സരിയ്യത്തു സഅ്ദുബ്നു അബീവഖാസ്, ഗസ്വത്തുല് അബ്വാഹ് എന്നീ പേരുകളിലാണവ അറിയപ്പെടുന്നത്.* രണ്ടാം വര്ഷം ആദ്യമാസങ്ങളില് രണ്ട് സംഘങ്ങളെക്കൂടി അയച്ചു. ഗസ്വത്തു ബുവാത്ത്, ഗസ്വത്തു ദുല്ഉശൈറ എന്നീ നാമങ്ങളിലാണ് ചരിത്രകാരന്മാര് അവയെ സ്മരിക്കുന്നത്. ഈ സംരംഭങ്ങളിലെല്ലാം രണ്ട് സവിശേഷതകള് ശ്രദ്ധേയമാണ്. ഒന്നാമതായി, ഇവയൊന്നിലും രക്തച്ചൊരിച്ചിലുണ്ടായില്ല; കച്ചവടസംഘം കൊള്ളചെയ്യപ്പെട്ടുമില്ല. കാറ്റിന്റെ ഗതി എങ്ങോട്ടാണെന്ന് ഖുറൈശികളെ ധരിപ്പിക്കുകമാത്രമേ ഈ സംരംഭങ്ങള്കൊണ്ടുദ്ദേശിച്ചിരുന്നുള്ളൂവെന്നാണിത് വ്യക്തമാക്കുന്നത്. രണ്ടാമതായി, ഈ സംഘങ്ങളിലൊന്നും മദീനക്കാരായ ആരേയും തിരുമേനി ഉള്പ്പെടുത്തിയിരുന്നില്ല. മക്കാമുഹാജിറുകള് മാത്രമാണ് എല്ലാ സംഘത്തിലും ഉണ്ടായിരുന്നത്. സംഘട്ടനം കഴിവതും ഖുറൈശി കുടുംബാംഗങ്ങളില് പരിമിതപ്പെടുത്തുകയും ഇതര ഗോത്രങ്ങള് അതില് കുടുങ്ങുന്നതുമൂലം കുഴപ്പം പരക്കാതെ നോക്കുകയുമായിരുന്നു ഉദ്ദേശ്യം. മറുവശത്ത്, മക്കക്കാര് മദീന ഭാഗത്തേക്ക് കൊള്ളസംഘത്തെ അയച്ചുകൊണ്ടിരുന്നു. അങ്ങനെയൊരു സംഘം കുര്സുബ്നു ജാബിരില് ഫിഹ്രിയുടെ നേതൃത്വത്തില് മദീനക്ക് സമീപം കൊള്ളനടത്തുകയും മദീനക്കാരുടെ കന്നുകാലികളെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതര ഗോത്രങ്ങളെക്കൂടി ഈ സംഘട്ടനത്തില് ഉള്പ്പെടുത്തുകയായിരുന്നു ഖുറൈശികള്ക്കാവശ്യം. അവരാകട്ടെ,ഭീഷണികൊണ്ട് മതിയാക്കാതെ കൊള്ളയും കവര്ച്ചയും വരെ കാര്യം എത്തിക്കുകയും ചെയ്തു. സ്ഥിതിഗതികള് ഇത്രത്തോളം എത്തിനില്ക്കെ, ഹിജ്റരണ്ട്,ശഅ്ബാനില് (ക്രിസ്ത്വബ്ദം 623, ഫിബ്രവരി അല്ലെങ്കില് മാര്ച്ച് മാസത്തില്) ഖുറൈശികളുടെ വളരെവലിയൊരു കച്ചവടസംഘം സിറിയയില്നിന്ന് മക്കയിലേക്ക് മടങ്ങുന്നവഴി മദീനയുടെ സ്വാധീനവലയത്തിലുള്ള പ്രദേശത്ത് എത്തിച്ചേര്ന്നു. ഈ സംഘത്തോടൊപ്പം ഉദ്ദേശം 50,000 അശ്റഫിയുടെ ചരക്കുണ്ടായിരുന്നു. കാവല്ക്കാരാകട്ടെ, മുപ്പത് നാല്പത് പേരില് കൂടുതലുണ്ടായിരുന്നുമില്ല. ചരക്ക് കൂടുതലും കാവല്ക്കാര് കുറവുമായിരിക്കെ, മുന് അനുഭവങ്ങള് വെച്ചുകൊണ്ട് മുസ്ലിംകളുടെ വല്ല പ്രബലസംഘവും തങ്ങളെ ആക്രമിച്ചേക്കുമെന്ന് ശക്തിയായ ആശങ്കക്കവകാശമുണ്ടായിരുന്നു. അതിനാല് അപായ മേഖല എത്തിയതോടെ സംഘത്തലവന് അബൂസുഫ്യാന് സഹായത്തിനായി, മക്കയിലേക്ക് ദൂതനെ അയച്ചു. ദൂതന് മക്കയില് എത്തിയപാടെ, അറബികളുടെ പഴയ സമ്പ്രദായമനുസരിച്ച് തന്റെ ഒട്ടകത്തിന്റെ കാതും മൂക്കും ഛേദിച്ചു; ഒട്ടകമഞ്ചം മറിച്ചിട്ടു; കുപ്പായം വലിച്ചു കീറി; മുറവിളി കൂട്ടി: يَا مَعشَرَ قُرَيش! اللَّطِيمَة اللَّطِيمَة ! أمْوَالُكُم مَع أَبِي سُفْيَان قَدْ عَرَضَ لَهَا مُحَمَّد فِي أَصْحَابِه لاَ أَرَى ان تدركُوهَا الغَوث! الغَوث! (ഖുറൈശി സമൂഹമേ! കച്ചവട സംഘം അപകടത്തില്! അബൂസുഫ്യാന്റെ കൂടെയുള്ള നിങ്ങളുടെ ധനം പിടിച്ചടക്കാന് ഇതാ മുഹമ്മദും കൂട്ടരും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. നിങ്ങള്ക്കത് കിട്ടുമെന്ന് പ്രതീക്ഷയില്ല; ഉടന് സഹായത്തിനെത്തുക!)  ഈ സൂത്രം കണക്കിനു ഫലിച്ചു. മക്ക മുഴുവന് ഇളകിവശായി. ഖുറൈശിത്തലവന്മാരെല്ലാം യുദ്ധത്തിനു തയ്യാറെടുത്തു. 600 കവചധാരികളും, 100 അശ്വാരൂഢരുമടക്കം ആയിരത്തോളം യോദ്ധാക്കള് വമ്പിച്ച ആര്ഭാടപ്രകടനത്തോടെ യുദ്ധത്തിനു പുറപ്പെട്ടു. കച്ചവടസംഘത്തെ രക്ഷപ്പെടുത്തുക മാത്രമായിരുന്നില്ല അവരുടെ ഉദ്ദേശ്യം. ഈ `നിത്യ ഭീഷണി` എന്നേക്കുമായി അവസാനിപ്പിക്കണമെന്നുറപ്പിച്ചാണവര് പുറപ്പെട്ടത്. മദീനയില് പുതുതായി രൂപപ്പെട്ടുവരുന്ന ഈ `വിരുദ്ധ ശക്തിയെ` ചതച്ചരക്കണം; പരിസരപ്രദേശങ്ങളിലെ ഗോത്രങ്ങളില് ഭീതി സൃഷ്ടിച്ചുകൊണ്ട് മേലില് വ്യാപാരമാര്ഗം തികച്ചും സുരക്ഷിതമാക്കുകയും വേണം -ഇതെല്ലാമായിരുന്നു അവരുടെ ലാക്ക്. സ്ഥിതിഗതികളെപ്പറ്റി സദാ ബോധവാനായിരുന്ന നബി(സ)ക്ക് വിധിനിര്ണായക ഘട്ടമാണ് വന്നിരിക്കുന്നതെന്ന് മനസ്സിലായി. ധീരമായ ഒരു കാല്വയ്പിനു തക്ക സന്ദര്ഭമാണിത്. ഇപ്പോളിത് ചെയ്തില്ലെങ്കില് ഇസ്ലാമിക പ്രസ്ഥാനം എന്നേക്കുമായി നിര്വീര്യമായിത്തീരുമെന്ന് മാത്രമല്ല, പ്രസ്ഥാനത്തിന് തല ഉയര്ത്താനുള്ള സന്ദര്ഭംതന്നെ നഷ്ടപ്പെട്ടെന്നും വരാം. നബിയും സഖാക്കളും ദാറുല് ഹിജ്റയില്വന്ന് രണ്ട് വര്ഷം തികഞ്ഞില്ല; ഒഴിഞ്ഞ കൈകളുമായി മദീനയിലെത്തിയ മുഹാജിറുകള്; അശിക്ഷിതരായ അന്സാറുകള്; യഹൂദി ഗോത്രങ്ങള് എതിര്പ്പിന്റെ മാര്ഗത്തില്; മദീനയില്തന്നെ മുനാഫിഖുകളുടെയും മുശ്രിക്കുകളുടെയും ശക്തമായൊരു സംഘം പ്രവര്ത്തിക്കുന്നു; പരിസരവാസികളായ ഗോത്രങ്ങള് ഖുറൈശികളെക്കുറിച്ച് സംഭീതര്; അതേ സമയം, മതപരമായി അവരുടെ അനുഭാവികളും. ഈ പരിതഃസ്ഥിതിയില്|ഖുറൈശികള് മദീനയെ ആക്രമിക്കുന്ന പക്ഷം മുസ്ലിംകളുടെ കൊച്ചു സമൂഹം എന്നേക്കുമായി അവസാനിച്ചുപോകാം. അഥവാ മദീനയെ ആക്രമിക്കാതെ കച്ചവടസംഘത്തെ ബലാല്ക്കാരം രക്ഷപ്പെടുത്തിക്കൊണ്ടുപോകയാണെങ്കിലും, മുസ്ലിംകള് വിഷണ്ണരായി അത് നോക്കിനില്ക്കേണ്ടിവന്നാല്, അപ്പോഴും അവരുടെ സ്ഥിതി പരുങ്ങലിലാകും. അവരുടെ വീര്യം കെട്ടുപോകയും ആര്ക്കും അവരെ കടന്നാക്രമിക്കാമെന്ന അവസ്ഥ വന്നുചേരുകയും ചെയ്യും. നാട്ടിലെവിടെയും അവര്ക്കൊരഭയസങ്കേതം അവശേഷിക്കുകയില്ല. ചുറ്റിലുമുള്ള ഗോത്രങ്ങളെല്ലാം ഖുറൈശികളുടെ ഇംഗിതത്തിനൊത്ത് പ്രവര്ത്തിച്ചുതുടങ്ങും. മദീനയിലെ ജൂതരും കപടവിശ്വാസികളും ബഹുദൈവാരാധകരും പരസ്യമായി രംഗത്ത് വരികയും മുസ്ലിംകള്ക്ക് ജീവിതംതന്നെ ദുസ്സഹമായിത്തീരുകയും ചെയ്യും. അവരെസ്സംബന്ധിച്ച മതിപ്പും ഭീതിയും നഷ്ടപ്പെടുമ്പോള് അവരുടെ ജീവനും ധനവും അഭിമാനവും ആര്ക്കുമൊരു പ്രശ്നമാകയില്ല. ഈ പരിതഃസ്ഥിതിയിലാണ് കിട്ടാവുന്നിടത്തോളം ശക്തി സ്വരൂപിച്ചുകൊണ്ട് നബിയും സഖാക്കളും പുറപ്പെടാന്തന്നെ തീരുമാനിച്ചത്. ആര്ക്കാണ് ജീവിക്കാനുള്ള ശക്തിയെന്നും ആര്ക്കാണതില്ലാത്തതെന്നും രണാങ്കണം വിധിയെഴുതട്ടെ. നിര്ണായകമായ ഈ കാല്വയ്പിനെ ഉദ്ദേശിച്ചുകൊണ്ട് തിരുമേനി അന്സാറുകളെയും മുഹാജിറുകളെയും വിളിച്ചുകൂട്ടി. അവരുടെ മുമ്പില് യഥാര്ഥ നിലപാട് വ്യക്തമായി സമര്പ്പിച്ചു. `വടക്കുഭാഗത്ത് കച്ചവടസംഘം, തെക്കുഭാഗത്തുനിന്ന് ഖുറൈശിപ്പടയുടെ വരവും. രണ്ടിലൊരു സംഘത്തെ നിങ്ങള്ക്ക് നല്കാമെന്ന് അല്ലാഹു വാഗ്ദത്തം ചെയ്തിരിക്കുന്നു` -- തിരുമേനി പറഞ്ഞു: ഇതില് ഏത് സംഘത്തെയാണ് നിങ്ങള് നേരിടാനാഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുക.` കച്ചവടസംഘത്തെ ആക്രമിക്കുവാനാണ് വളരെയധികംപേര് ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല് തിരുമേനിയുടെ ഇംഗിതം മറ്റൊന്നായിരുന്നു. അതിനാല് അവിടുന്ന് ചോദ്യം ആവര്ത്തിച്ചു. തദവസരം മുഹാജിറുകളില്പെട്ട മിഖ്ദാദുബ്നു അംറ്(റ) എഴുന്നേറ്റുനിന്നു പറഞ്ഞു: يَا رَسُولَ اللهِ، امْضِ لمَا امَرَكَ الله، فَاِنَّا مَعَكَ حَيْثُمَا احْبَبْتَ، لاَ نَقُولُ لَكَ كَمَا قَالَ بَنُوا اِسْرَائِيل لِمُوسَى إِذْهَبْ أَنْتَ ورَبُّكَ فقَاتِلاَ إنَّا هاهُنَا قَاعِدون، وَلكِنْ إذْهَبْ أنتَ وَرَبُّك فقَاتِلاَ إنَّا مَعَكُمَا مُقَاتِلُون، مَادَامَت عَين مِنَّا تَطْرفُ. (അല്ലാഹുവിന്റെ റസൂലേ! എങ്ങോട്ട് പോകുവാന് അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നുവോ അങ്ങോട്ട് പോവുക. അങ്ങക്കിഷ്ടപ്പെട്ട ഭാഗത്തേക്ക് അങ്ങയോടൊപ്പം ഞങ്ങളുമുണ്ട്. `നീയും നിന്റെ ദൈവവും പോയി യുദ്ധം നടത്തുക. ഞങ്ങളിവിടെ ഇരുന്നുകൊള്ളാം` എന്ന് ഇസ്രാഈല്യര് മൂസാ(അ)യോട് പറഞ്ഞമാതിരി അങ്ങയോട് ഞങ്ങളൊരിക്കലും പറയുകയില്ല. മറിച്ച്, അങ്ങും അങ്ങയുടെ ദൈവവും പോയി യുദ്ധംചെയ്യുക; അങ്ങയോടൊപ്പം ഞങ്ങളും ജീവന്കൊണ്ട് പൊരുതും. ഞങ്ങളില് ഒരു കണ്ണെങ്കിലും ഇമവെട്ടുന്ന കാലത്തോളം.)  പക്ഷേ, അന്സാറുകളുടെ അഭിപ്രായമറിയാതെ യുദ്ധത്തിന് തീരുമാനമെടുക്കുന്നത് ശരിയായിരുന്നില്ല. കാരണം, ഇതുവരെയുള്ള സൈനിക നടപടികളിലൊന്നും അവരുടെ സഹായം ആവശ്യപ്പെട്ടിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഇസ്ലാമിനെ സഹായിക്കാമെന്ന് നേരത്തെ ചെയ്തുവെച്ച ഉടമ്പടി പാലിക്കാന് എത്രത്തോളം സന്നദ്ധരാണെന്ന് തെളിയിക്കാനുള്ള പ്രഥമ പരീക്ഷണഘട്ടമായിരുന്നു ഇത്. ആകയാല്, അവരുടെ പേരെടുത്ത്പറയാതെ, തിരുമേനി പിന്നെയും ചോദ്യമാവര്ത്തിച്ചു. അപ്പോള് സഅ്ദുബ്നു മുആദ് (റ) എഴുന്നേറ്റ് ബോധിപ്പിച്ചു: തിരുമേനിയുടെ ചോദ്യം ഞങ്ങളെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നു!` അവിടുന്ന് സമ്മതരൂപത്തില് മറുപടി നല്കിയപ്പോള് അദ്ദേഹം പറഞ്ഞു: لقد آمنا بك وصدقناك وشهدنا انما جئت به هو الحق واعطيناك عهودنا ومواثيقنا على السمع والطاعة. فامض يا رسول الله لما لردت . فوالذى بعثك بالحق لو استعرضت بنا هذا البحر فخضته لخضناه معك وما تخلف منا رجل واحد وما نكره ان تلقي بنا عدونا غدا انا لنصبر عند الحرب صدق عند اللقاء ولعل الله يريك ما نقر به عينك فسربنا على بركة الله (ഞങ്ങള് അങ്ങയില് വിശ്വസിക്കുകയും അങ്ങ് സത്യവാദിയെന്ന് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. അങ്ങ് യാതൊന്നുമായി വന്നിരിക്കുന്നുവോ അത് മാത്രമാണ് സത്യമെന്ന് ഞങ്ങള് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അങ്ങയെ അനുസരിച്ചുകൊള്ളാമെന്ന് ഞങ്ങള് ഉറച്ച കരാര് നല്കിയിരിക്കുന്നു. അതുകൊണ്ട്, അല്ലാഹുവിന്റെ റസൂലേ! ഉദ്ദേശിച്ച കാര്യത്തിലേക്ക് പോവുക. സത്യസമേതം അങ്ങയെ നിയോഗിച്ച അല്ലാഹുവാണ, അങ്ങ് ഞങ്ങളെയും കൂട്ടി സമുദ്രത്തില് ഇറങ്ങുകയാണെങ്കില് അങ്ങയോടൊപ്പം ഞങ്ങളും ഇറങ്ങും. ഞങ്ങളിലൊരാളും പിന്വാങ്ങുകയില്ല. നാളെ, അങ്ങ് ഞങ്ങളുമായി ശത്രുവിനെ എതിരിടുന്നതില് ഞങ്ങള്ക്ക് യാതൊരു വൈമനസ്യവുമില്ല.യുദ്ധത്തില് ഞങ്ങള് ഉറച്ചുനില്ക്കും. ശത്രുവെ നേരിടുമ്പോള് ഞങ്ങളുടെ ധൈര്യവും, അര്പ്പണബോധവും തെളിയുന്നതാണ്. അങ്ങയുടെ കണ്ണ് കുളിര്ക്കുന്ന കാര്യങ്ങള് ഞങ്ങളിലൂടെ അല്ലാഹു കാണിച്ചെന്നുവരാം. ആകയാല്, അല്ലാഹുവിന്റെ അനുഗ്രഹത്തോടെ, ഞങ്ങളേയും കൂട്ടി പുറപ്പെട്ടാലും!) ഈ പ്രഭാഷണങ്ങളെത്തുടര്ന്ന് കച്ചവടസംഘത്തെ വിട്ട്, ഖുറൈശി സൈന്യത്തെ നേരിടുവാന്തന്നെ തീരുമാനമുണ്ടായി. എന്നാല് ഇതൊരു നിസ്സാര തീരുമാനമായിരുന്നില്ല. വളരെ ഇടുങ്ങിയ സമയത്ത് തിടുക്കത്തില് യുദ്ധത്തിനിറങ്ങേണ്ടിവന്ന സംഘത്തില് ആകെയുണ്ടായിരുന്നത് മുന്നൂറില്പരം പേരായിരുന്നു (മുഹാജിറുകള് 86, ഔസ് ഗോത്രക്കാര് 61, ഖസ്റജ് ഗോത്രക്കാര് 170). ഇവരില് വാഹനമായി കുതിര കൈവശമുള്ളവര് രണ്ടോ മൂന്നോ പേര് മാത്രമായിരുന്നു. മറ്റെല്ലാവര്ക്കും കൂടി 70 ഒട്ടകമാണുണ്ടായിരുന്നത്. മൂന്നും നാലും പേര് വീതം ഒട്ടകപ്പുറത്ത് ഊഴമിട്ട് സവാരി ചെയ്തു. യുദ്ധസാമഗ്രികള് തികച്ചും അപര്യാപ്തമായിരുന്നു. അറുപതുപേര്ക്കേ കവചമുണ്ടായിരുന്നുള്ളൂ. ചുരുക്കത്തില് ആവേശംകൊണ്ട്് മതിമറന്ന ഏതാനും ആത്മത്യാഗികളുടെ കാര്യമൊഴിച്ചാല് മിക്കവരും ഉള്ക്കിടിലത്തോടെയാണ് ഈ അപകടസംരംഭത്തില് പങ്കാളികളായത്. മരണത്തിന്റെ വായിലേക്ക് സ്വയം എടുത്തുചാടുന്നപോലെയാണവര്ക്ക് തോന്നിയത്. ഇസ്ലാമിക സമൂഹത്തില് കടന്നുകൂടിയ അവസരസേവകരുടെ ദൃഷ്ടിയില് ഇതൊരു ഭ്രാന്തന് പരിപാടിയായിരുന്നു. വിശ്വാസത്തിന്റെ പേരില് ജീവനും ധനവും നഷ്ടപ്പെടുത്താന് സന്നദ്ധരല്ലാതിരുന്ന അവര് 'മതവികാരംകൊണ്ടന്ധരായ' മുസ്ലിംകളെ കളിയാക്കിയിരുന്നു. എന്നാല് ജീവന്മരണ പോരാട്ടത്തിനുള്ള സന്ദര്ഭമാണിതെന്ന് മനസ്സിലാക്കി, നബിയും യഥാര്ഥ വിശ്വാസികളും സര്വസ്വം അല്ലാഹുവില് അര്പ്പിച്ചുകൊണ്ട് വീട് വിട്ടിറങ്ങി. ഖുറൈശിപ്പട നീങ്ങിക്കൊണ്ടിരുന്ന തെക്കുപടിഞ്ഞാറ് ഭാഗമാണവര് ലക്ഷ്യംവെച്ചത്. കച്ചവടസംഘത്തെ കൊള്ളചെയ്യലാണ് ഉദ്ദേശ്യമെങ്കില് നേരെ പോകേണ്ടത് വടക്കുപടിഞ്ഞാറോട്ടായിരുന്നു.* ------------------------------ * ഹദീസുകളിലും യുദ്ധസംഭവങ്ങള് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിലും വന്നിട്ടുള്ള റിപ്പോര്ട്ടുകളാണ് ബദ്ര്യുദ്ധ വിവരണത്തില് ചരിത്രകാരന്മാരും സീറാകര്ത്താക്കളും അവലംബമാക്കിയിട്ടുള്ളത്. എന്നാല് ആ റിപ്പോര്ട്ടുകളില് അധിക പങ്കും വിശ്വാസയോഗ്യമല്ലെന്നു മാത്രമല്ല, ഖുര്ആന് വിരുദ്ധവുമാണ്. ബദ്ര്യുദ്ധത്തെ സംബന്ധിച്ച് സര്വോപരി സ്വീകാര്യമായത് ഖുര്ആന്റെ വിവരണമാണെന്ന് നാം മനസ്സിലാക്കുന്നത് കേവലം \' വിശ്വാസ\'ത്തിന്റെ പേരിലല്ല. ചരിത്രപരമായും ഈ യുദ്ധത്തെ സംബന്ധിച്ച ഏറ്റവും ആധികാരികമായ വിവരണം ഖുര്ആനിലെ അല്അന്ഫാല് സൂറത്തു തന്നെയാണ്. കാരണം, യുദ്ധത്തിന് തൊട്ടുപിന്നിലാണ് ഇതവതരിച്ചത്. യുദ്ധത്തില് പങ്കെടുത്തവരുള്പ്പെടെ ശത്രുക്കളും മിത്രങ്ങളുമെല്ലാം ഇത് കേള്ക്കുകയും വായിക്കുകയും ചെയ്തിരുന്നു. വസ്തുതകള്ക്ക് വിപരീതമായി വല്ലതും ഇതിലുണ്ടായിരുന്നെങ്കില് ആയിരം നാക്കുകള് അതിനെ ഖണ്ഡിക്കുവാന് ഉയരുമായിരുന്നു. ----------------------------- റമളാന് 17-ന് ബദ്റില് ഇരു കക്ഷികളും ഏറ്റുമുട്ടി. ഇരുസൈന്യവും അഭിമുഖമായി അണിനിരന്നപ്പോള് മൂന്ന് അവിശ്വാസിക്ക് ഒരു വിശ്വാസി എന്നതോതിലാണവരുടെ അംഗസംഖ്യയെന്നും മുസ്ലിംകള് വേണ്ടവിധം സായുധരല്ലെന്നും നബി(സ) കണ്ടു. തദവസരം തിരുമേനി ഭയഭക്തിപുരസ്സരം കൈയുയര്ത്തിക്കൊണ്ട് അത്യന്തം വിനയാന്വിതനായി ദൈവസന്നിധിയില് ബോധിപ്പിച്ചു: اللهُمَّ هذِهِ قُرَيش قَدْ اَتَتْ بِخُيَلاَءِهَا تُحَاوِلُ انْ تُكَذبَ رَسُولكَ، اللهُمَّ فنصْركَ الذِي وَعَدْتَني اللهم اِنْ تهْلِك هذِهِ العصَابَة اليَوم لاَ تُعبَد (അല്ലാഹുവേ, ഖുറൈശികളിതാ അവരുടെ അലങ്കാരാര്ഭാടങ്ങളോടു കൂടിവന്നിരിക്കുന്നു, നിന്റെ ദൂതന് കള്ളവാദിയെന്ന് വരുത്തുവാന്! അതുകൊണ്ട് അല്ലാഹുവേ! നീ എനിക്ക് വാഗ്ദാനം ചെയ്ത സഹായത്തിന് സന്ദര്ഭമിതാ! അല്ലാഹുവേ! ഇന്ന് ഈ ചെറു സംഘം നശിച്ചുപോയാല് പിന്നെ ഭൂമുഖത്ത് നീ ആരാധിക്കപ്പെടുകയില്ല!) ഈ അടര്ക്കളത്തില് ഏറ്റവും കടുത്ത പരീക്ഷണം മുഹാജിറുകള്ക്കായിരുന്നു. സ്വന്തം സഹോദരങ്ങളും ബന്ധുജനങ്ങളുമാണ് ശത്രുപക്ഷത്ത് അണിനിരന്നിരിക്കുന്നത്. പിതാക്കള്, പുത്രന്മാര്, പിതൃവ്യന്മാര്, സഹോദരന്മാര്, മാതുലന്മാര് ഇങ്ങനെ ഓരോരുത്തര്ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് തങ്ങളുടെ വാള്ത്തലപ്പിന് കീഴെ വന്നുനില്ക്കുന്നത്. സ്വകരങ്ങള്കൊണ്ട് സ്വന്തക്കാരുടെ കരളറുക്കേണ്ടുന്ന ഈ അവസ്ഥ ഒന്നോര്ത്തുനോക്കൂ! പൂര്ണ ഗൌരവത്തോടെ സത്യത്തെ അംഗീകരിക്കുകയും അസത്യവുമായി എല്ലാ ബന്ധങ്ങളും വിഛേദിക്കുവാന് തീരുമാനിച്ചുറയ്ക്കുകയും ചെയ്തിട്ടുള്ളവര്ക്ക് മാത്രമേ ഈ കടുത്ത പരീക്ഷണം തരണംചെയ്യാനാവൂ. മറുവശത്ത്, അന്സാറുകളുടെ പരീക്ഷണവും നിസ്സാരമായിരുന്നില്ല. ഖുറൈശികളെയും സഖ്യകക്ഷികളെയും വിലവെക്കാതെ മുസ്ലിംകള്ക്ക് അഭയംനല്കിയതിന്റെ പേരില് ഇതുവരെ അവര് ആ പ്രബല ഗോത്രക്കാരുടെ ശത്രുത സമ്പാദിക്കയേ ചെയ്തിരുന്നുള്ളൂ. ഇപ്പോഴാകട്ടെ, ഇസ്ലാമിന് വേണ്ടി അവരോട് യുദ്ധം ചെയ്യാനാണ് അന്സാറുകളുടെ പുറപ്പാട്. ഏതാനുമായിരം ജനങ്ങള്മാത്രമുള്ള ഒരു ചെറിയ പ്രദേശം അറേബ്യയുടെ മുഴുവന് ആക്രമണത്തെ വിളിച്ചുവരുത്തുകയെന്നാണിതിനര്ഥം. തങ്ങള്ക്ക് സത്യമെന്ന് ബോധ്യമായ ആദര്ശത്തില് അടിയുറച്ച് വിശ്വസിക്കുകയും അതിന്റെപേരില് എല്ലാ സ്വകാര്യ താല്പര്യങ്ങളും തൃണവല്ഗണിക്കുകയും ചെയ്ത ഒരു ജനവിഭാഗം മാത്രമേ ഇതിന് ധൈര്യപ്പെടുമായിരുന്നുള്ളൂ. അങ്ങനെ അവരുടെ നിഷ്കപടമായ വിശ്വാസം ഒടുവില് അല്ലാഹുവിന്റെ സഹായാനുഗ്രഹം നേടുകയും നിരായുധരായ ആ ത്യാഗിവര്യന്മാരുടെ മുമ്പില് ശക്തരും ഗര്വിഷ്ഠരുമായ ഖുറൈശിപ്പട പരാജയമടയുകയും ചെയ്തു. ഖുറൈശികളില് എഴുപതുപേര് വധിക്കപ്പെട്ടു. എഴുപതുപേര് ബന്ധനസ്ഥരായി. അവരുടെ സാധന സാമഗ്രികളത്രയും മുസ്ലിംകള്ക്ക് യുദ്ധമുതലായി ലഭിച്ചു. ഇസ്ലാംവിരുദ്ധ പ്രസ്ഥാനത്തിന്റെ നട്ടെല്ലുകളും ഖുറൈശിഗോത്രത്തിന്റെ സുരഭിലസൂനങ്ങളുമായ വലിയ വലിയ സേനാനായകന്മാര് പോര്ക്കളത്തില് കഥകഴിഞ്ഞു. വിധിനിര്ണായകമായ ഈ വിജയം ഇസ്ലാമിനെ അറേബ്യയില് ഒരു ശക്തിയാക്കി ഉയര്ത്തി. ഒരു പശ്ചാത്യപണ്ഡിതന്റെ ഭാഷയില് 'ബദ്റിനുമുമ്പ് ഇസ്ലാം കേവലം ഒരു മതവും രാഷ്ട്രവുമായിരുന്നു. ബദ്റിനുശേഷം അത് രാഷ്ട്രത്തിന്റെ മതമായി; അല്ല, രാഷ്ട്രം തന്നെയായി.
പ്രതിപാദ്യം
ഇതത്രെ, ഈ ഖുര്ആനികാധ്യായത്തില് നിരൂപണം ചെയ്തിരിക്കുന്ന മഹത്തായ യുദ്ധം. എന്നാല് ഭൌതിക ഭരണാധിപന്മാര് തങ്ങളുടെ സൈനികവിജയത്തിനുശേഷം ചെയ്യാറുള്ള നിരൂപണങ്ങളില്നിന്നെല്ലാം ഭിന്നമാണ് ഖുര്ആന്റെ നിരൂപണശൈലി. ആദ്യമായി, മുസ്ലിംകളില് ധാര്മികമായി അപ്പോഴും അവശേഷിച്ചിരുന്ന കോട്ടങ്ങള് എടുത്തുകാണിച്ച്, ഭാവിയില് അവ നികത്തുന്നതിന് കൂടുതല് ശ്രദ്ധിക്കണമെന്ന് സൂചിപ്പിച്ചു. തുടര്ന്ന്, യുദ്ധവിജയത്തില് ദൈവസഹായത്തിനു എത്രവലിയ പങ്കാണുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാണിച്ചു- മുസ്ലിംകള് സ്വന്തം കഴിവിലും ധൈര്യസ്ഥൈര്യത്തിലും അഹങ്കരിക്കാതെ, ദൈവാര്പ്പണത്തിന്റെയും ദൈവത്തിന്നും ദൈവദൂതന്നുമുള്ള അനുസരണത്തിന്റെയും പാഠം ഉള്ക്കൊള്ളാന് വേണ്ടി. അതോടൊപ്പം, ഈ സത്യാസത്യ സംഘട്ടനത്തിനടിസ്ഥാനമായ ധാര്മികലക്ഷ്യമെന്തെന്നു വ്യക്തമാക്കുകയും പോര്ക്കളത്തില് വിജയം വരിക്കുന്നതിനു നിദാനമായ ധാര്മികഗുണങ്ങള് വിശദീകരിക്കുകയും ചെയ്തു. ബഹുദൈവവിശ്വാസികളെയും കപടവിശ്വാസികളെയും ജൂതന്മാരെയും യുദ്ധത്തില് തടവുകാരാക്കപ്പെട്ടവരെയും തികച്ചും മാതൃകാപരമായ ശൈലിയില് അഭിസംബോധന ചെയ്തു. യുദ്ധത്തില് കൈവന്ന സ്വത്തുക്കളെസംബന്ധിച്ച് നിര്ദേശം നല്കി. അല്ലാഹുവിന്റെ സ്വത്താണത്. അത് നിങ്ങളുടെ സ്വന്തമെന്ന് കണക്കാക്കരുത്. അതില് അല്ലാഹു നിങ്ങള്ക്കായി നിശ്ചയിച്ച പങ്ക് നന്ദിപൂര്വം സ്വീകരിച്ചുകൊള്ളണം. 'ദൈവമാര്ഗ'ത്തിലേക്കും പാവപ്പെട്ടവരെ സഹായിക്കാനും നീക്കിവെച്ച വിഹിതം മനസ്സംതൃപ്തിയോടെ നല്കിക്കൊള്ളുകയും വേണം. യുദ്ധവും സന്ധിയും സംബന്ധിച്ച്, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നിലവിലുള്ള ഘട്ടത്തിലേക്കാവശ്യമായ ധാര്മികനിര്ദേശങ്ങളും നല്കപ്പെടുകയുണ്ടായി. മുസ്ലിംകള് യുദ്ധത്തിലും സന്ധിയിലും ജാഹിലിയ്യാസമ്പ്രദായങ്ങളുപേക്ഷിക്കുകയും ലോകത്തിനു തങ്ങളുടെ ധാര്മികമേന്മ ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണ്ടതുണ്ടായിരുന്നു. അങ്ങനെ, ഏതൊന്നിന്റെ അസ്തിവാരത്തില് കര്മജീവിതം കെട്ടിപ്പടുക്കുവാന് ഇസ്ലാം ആരംഭം തൊട്ടേ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നുവോ ആ ധാര്മികതയുടെ പ്രായോഗിക വ്യാഖ്യാനമെന്തെന്ന് ലോകത്തെ അറിയിക്കേണ്ടതുണ്ടായിരുന്നു. അവസാനമായി, ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ ചില നിയമ വകുപ്പുകള് വിവരിച്ചുകൊണ്ട്, ദാറുല് ഇസ്ലാമിലെ മുസ്ലിംകളുടെയും ദാറുല് ഇസ്ലാമിനു പുറത്തുള്ള മുസ്ലിംകളുടെയും നിയമപരമായ നിലപാടിലുള്ള അന്തരം എടുത്തുകാണിക്കുകയും ചെയ്തു.
സൂക്തങ്ങളുടെ ആശയം
യുദ്ധമുതലുകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: യുദ്ധമുതലുകള്‍ ദൈവത്തിനും അവന്റെ ദൂതന്നുമുള്ളതാണ്. അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. നിങ്ങള്‍ പരസ്പര ബന്ധം മെച്ചപ്പെടുത്തുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-
2- അല്ലാഹുവിന്റെ പേര്‍ കേള്ക്കു മ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്ഥ് വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്ധിാക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്പ്പി ക്കും.
3- അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്വ്ഹിക്കുന്നവരാണ്. നാം നല്കിസയതില്നിിന്ന് ചെലവഴിക്കുന്നവരും.
4- അവരാണ് യഥാര്ഥവ വിശ്വാസികള്‍. അവര്ക്ക്  തങ്ങളുടെ നാഥന്റെയടുത്ത് ഉന്നത സ്ഥാനമുണ്ട്. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്.
5- ന്യായമായ കാരണത്താല്‍ നിന്റെ നാഥന്‍ നിന്നെ നിന്റെ വീട്ടില്‍ നിന്ന് പുറത്തിറക്കിക്കൊണ്ടുപോയ പോലെയാണിത്. വിശ്വാസികളിലൊരു വിഭാഗം അതിഷ്ടപ്പെട്ടിരുന്നില്ല.
6- സത്യം നന്നായി ബോധ്യമായിട്ടും അവര്‍ നിന്നോടു തര്ക്കി ക്കുകയായിരുന്നു. നോക്കിനില്ക്കെന മരണത്തിലേക്ക് നയിക്കപ്പെടുന്നതുപോലെയായിരുന്നു അവരുടെ അവസ്ഥ.
7- രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്ക്ക്അ കീഴ്പ്പെടുത്തിത്തരാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്ത സന്ദര്ഭം‍. ആയുധമില്ലാത്ത സംഘത്തെ നിങ്ങള്ക്കു  കിട്ടണമെന്നായിരുന്നു നിങ്ങളാഗ്രഹിച്ചത്. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് തന്റെ കല്പ്നകള്‍ വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയാനുമാണ്.
8- സത്യം സ്ഥാപിക്കാനും അസത്യത്തെ തൂത്തെറിയാനുമായിരുന്നു അത്. പാപികള്‍ അത് എത്രയേറെ വെറുക്കുന്നുവെങ്കിലും!
9- നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായം തേടിയ സന്ദര്ഭം്. അപ്പോള്‍ അവന്‍ നിങ്ങള്ക്കുധ മറുപടി നല്കിള, "ആയിരം മലക്കുകളെ തുടരെത്തുടരെ നിയോഗിച്ച് ഞാന്‍ നിങ്ങളെ സഹായിക്കാ"മെന്ന്.
10- അല്ലാഹു ഇതു പറഞ്ഞത് നിങ്ങള്ക്കൊ്രു ശുഭവാര്ത്തെയായി ട്ടാണ്. അതിലൂടെ നിങ്ങള്ക്ക്ി മനസ്സമാധാനം കിട്ടാനും. യഥാര്ഥക സഹായം അല്ലാഹുവില്‍ നിന്നു മാത്രമാണ്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
11- അല്ലാഹു തന്നില്നിതന്നുള്ള നിര്ഭഥയത്വം നല്കിാ മയക്കമേകുകയും മാനത്തുനിന്ന് മഴ വര്ഷികപ്പിച്ചു തരികയും ചെയ്ത സന്ദര്ഭംള. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്നി ന്ന് പൈശാചികമായ മ്ളേഛത നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ഉറപ്പിച്ചുനിര്ത്താരനും.
12- നിന്റെ നാഥന്‍ മലക്കുകള്ക്ക്  ബോധനം നല്കിളയ സന്ദര്ഭംക: ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്ത്തുനക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്ക്കു  മീതെ വെട്ടുക. അവരുടെ എല്ലാ വിരലുകളും വെട്ടിമാറ്റുക.
13- അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ശത്രുതയോടെ എതിര്ത്ത തിനാലാണിത്. ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും ശത്രുത പുലര്ത്തു ന്നുവെങ്കില്‍ അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
14- അതാണ് നിങ്ങള്ക്കു ള്ള ശിക്ഷ. അതിനാല്‍ നിങ്ങളതനുഭവിച്ചുകൊള്ളുക. അറിയുക: സത്യനിഷേധികള്ക്ക്  കഠിനമായ നരകശിക്ഷയുമുണ്ട്.
15- വിശ്വസിച്ചവരേ, സത്യനിഷേധികളുടെ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞോടരുത്.
16- യുദ്ധതന്ത്രമെന്ന നിലയില്‍ സ്ഥലം മാറുന്നതിനോ സ്വന്തം സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ ആരെങ്കിലും യുദ്ധരംഗത്തുനിന്ന് പിന്തിരിയുകയാണെങ്കില്‍ അവന്‍ അല്ലാഹുവിന്റെ കോപത്തിനിരയാകും. അവന്‍ ചെന്നെത്തുന്നത് നരകത്തീയിലായിരിക്കും. അതെത്ര ചീത്ത സങ്കേതം!
17- സത്യത്തില്‍ അവരെ വധിച്ചത് നിങ്ങളല്ല, അല്ലാഹുവാണ്. നീ എറിഞ്ഞപ്പോള്‍ യഥാര്ഥരത്തില്‍ നീയല്ല എറിഞ്ഞത്. അല്ലാഹുവാണ്. മഹത്തായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ വേര്തിതരിച്ചെടുക്കാനാണിത്. അല്ലാഹു എല്ലാം കേള്ക്കുലന്നവനും അറിയുന്നവനുമാണ്.
18- അതാണ് നിങ്ങളോടുള്ള നിലപാട്. സംശയമില്ല; സത്യനിഷേധികളുടെ തന്ത്രത്തെ ദുര്ബ ലമാക്കുന്നവനാണ് അല്ലാഹു.
19- നിങ്ങള്‍ വിജയമാണ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്ക്കുു വന്നെത്തിയിരിക്കുന്നു. അഥവാ, നിങ്ങള്‍ അതിക്രമത്തില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്ക്കു്ത്തമം. നിങ്ങള്‍ അതാവര്ത്തിങക്കുകയാണെങ്കില്‍ നാമും അതാവര്ത്തി ക്കും. നിങ്ങളുടെ സംഘബലം എത്ര വലുതായാലും അത് നിങ്ങള്ക്കൊണട്ടും ഉപകരിക്കുകയില്ല. അല്ലാഹു സത്യവിശ്വാസികള്ക്കൊണപ്പമാണ്; തീര്ച്ചല.
20- വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. അദ്ദേഹത്തില്നിചന്ന് സന്ദേശം കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോകരുത്.
21- ഒന്നും കേള്ക്കാനതെ "ഞങ്ങള്‍ കേള്ക്കു ന്നുണ്ടെ"ന്ന് പറയുന്നവരെപ്പോലെയുമാവരുത് നിങ്ങള്‍.
22- തീര്ച്ചകയായും അല്ലാഹുവിങ്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരരുമാണ്.
23- അവരില്‍ എന്തെങ്കിലും നന്മയുള്ളതായി അല്ലാഹു മനസ്സിലാക്കിയിരുന്നെങ്കില്‍ അവന്‍ അവരെ കാര്യം കേട്ടറിയുന്നവരാക്കുമായിരുന്നു. എന്നാല്‍, അവരില്‍ നന്മ ഒട്ടും ഇല്ലാത്തതിനാല്‍ അവന്‍ കേള്പ്പി ച്ചാല്പ്പോ്ലും അവരത് അവഗണിച്ച് തിരിഞ്ഞുപോകുമായിരുന്നു.
24- വിശ്വസിച്ചവരേ, നിങ്ങളെ ജീവസ്സുറ്റവരാക്കുന്ന ഒന്നിലേക്ക് വിളിക്കുമ്പോള്‍ അല്ലാഹുവിനും അവന്റെ ദൂതന്നും നിങ്ങള്‍ ഉത്തരം നല്കുുക. മനുഷ്യന്നും അവന്റെ മനസ്സിനുമിടയില്‍ അല്ലാഹു ഉണ്ട്. അവസാനം അവന്റെ അടുത്തേക്കാണ് നിങ്ങളെ ഒരുമിച്ചുകൂട്ടുക.
25- വിപത്ത് വരുന്നത് കരുതിയിരിക്കുക: അതു ബാധിക്കുക നിങ്ങളിലെ അതിക്രമികളെ മാത്രമല്ല. അറിയുക: കഠിനമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു.
26- ഓര്ക്കു ക: നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്ന കാലം! ഭൂമിയില്‍ നിങ്ങളന്ന് നന്നെ ദുര്ബകലരായാണ് കരുതപ്പെട്ടിരുന്നത്. ആളുകള്‍ നിങ്ങളെ റാഞ്ചിയെടുത്തേക്കുമോയെന്നുപോലും നിങ്ങള്‍ ഭയപ്പെട്ടിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്ക്ക്  അഭയമേകി. തന്റെ സഹായത്താല്‍ നിങ്ങളെ പ്രബലരാക്കി. നിങ്ങള്ക്ക്ു ഉത്തമമായ ജീവിതവിഭവങ്ങള്‍ നല്കിഅ. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
27- വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ചതിക്കരുത്. നിങ്ങളെ വിശ്വസിച്ചേല്പിരച്ച കാര്യങ്ങളില്‍ ബോധപൂര്വംറ വഞ്ചന കാണിക്കരുത്.
28- അറിയുക: നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണോപാധികള്‍ മാത്രമാണ്. അല്ലാഹുവിങ്കലാണ് അതിമഹത്തായ പ്രതിഫലമുള്ളത്.
29- വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എങ്കില്‍ അവന്‍ നിങ്ങള്ക്ക്് സത്യാസത്യങ്ങളെ വേര്തിുരിച്ചറിയാനുള്ള കഴിവ് നല്കുംഫ. നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയും. നിങ്ങള്ക്ക്് മാപ്പേകുകയും ചെയ്യും. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവനാണ്.
30- നിന്നെ തടവിലാക്കാനോ കൊന്നുകളയാനോ നാടുകടത്താനോ സത്യനിഷേധികള്‍ നിനക്കെതിരെ തന്ത്രം മെനഞ്ഞ സന്ദര്ഭം . അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം പ്രയോഗിക്കുന്നവരില്‍ മികവുറ്റവന്‍ അല്ലാഹു തന്നെ.
31- നമ്മുടെ വചനങ്ങള്‍ ഓതിക്കേള്പ്പി ച്ചാല്‍ അവര്‍ പറയും: "ഇതൊക്കെ ഞങ്ങളെത്രയോ കേട്ടതാണ്. ഞങ്ങളുദ്ദേശിക്കുകയാണെങ്കില്‍ ഇതുപോലെ ഞങ്ങളും പറഞ്ഞുതരുമായിരുന്നു. ഇത് പൂര്വിൊകരുടെ പഴമ്പുരാണങ്ങളല്ലാതൊന്നുമല്ല."
32- അവര്‍ ഇങ്ങനെ പറഞ്ഞ സന്ദര്ഭ"വും ഓര്ക്കുരക: "അല്ലാഹുവേ, ഇത് നിന്റെപക്കല്‍ നിന്നുള്ള സത്യം തന്നെയാണെങ്കില്‍ നീ ഞങ്ങളുടെമേല്‍ മാനത്തുനിന്ന് കല്ല് വീഴ്ത്തുക. അല്ലെങ്കില്‍ ഞങ്ങള്ക്ക്ള നോവേറിയ ശിക്ഷ വരുത്തുക."
33- എന്നാല്‍, നീ അവര്ക്കി ടയിലുണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവര്‍ പാപമോചനം തേടുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.
34- എന്നാല്‍ ഇപ്പോള്‍ എന്തിന് അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കണം? അവര്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് വിശ്വാസികളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്റെ മേല്നോ്ട്ടത്തിനര്ഹളരല്ലതാനും. ദൈവഭക്തന്മാരല്ലാതെ അതിന്റെ കൈകാര്യകര്ത്താ ക്കളാകാവതല്ല. എങ്കിലും അവരിലേറെപ്പേരും അതറിയുന്നില്ല.
35- ആ ഭവനത്തിങ്കല്‍ അവരുടെ പ്രാര്ഥകന വെറും ചൂളംവിളിയും കൈകൊട്ടുമല്ലാതൊന്നുമല്ല. അതിനാല്‍ നിങ്ങള്‍ സത്യനിഷേധം സ്വീകരിച്ചതിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക.
36- സത്യനിഷേധികള്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നത് തീര്ച്ചളയായും അല്ലാഹുവിന്റെ മാര്ഗയത്തില്‍ നിന്ന് ജനങ്ങളെ തടയാനാണ്. ഇനിയും അവരത് ചെലവഴിച്ചുകൊണ്ടേയിരിക്കും. അവസാനം അതവരുടെ തന്നെ ഖേദത്തിനു കാരണമായിത്തീരും. അങ്ങനെയവര്‍ തീര്ത്തും  പരാജിതരാവും. ഒടുവില്‍ ഈ സത്യനിഷേധികളെ നരകത്തീയില്‍ ഒരുമിച്ചു കൂട്ടും.
37- അല്ലാഹു നന്മയില്‍ നിന്ന് തിന്മയെ വേര്തി്രിച്ചെടുക്കും. പിന്നെ സകല തിന്മകളെയും പരസ്പരം കൂട്ടിച്ചേര്ത്ത്  കൂമ്പാരമാക്കും. അങ്ങനെയതിനെ നരകത്തീയില്‍ തള്ളിയിടും. സത്യത്തില്‍ അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവര്‍.
38- സത്യനിഷേധികളോടു പറയുക: ഇനിയെങ്കിലുമവര്‍ വിരമിക്കുകയാണെങ്കില്‍ മുമ്പ് കഴിഞ്ഞതൊക്കെ അവര്ക്കു  പൊറുത്തുകൊടുക്കും. അഥവാ, അവര്‍ പഴയത് ആവര്ത്തി ക്കുകയാണെങ്കില്‍ അവര്‍ ഓര്ക്കഷട്ടെ; പൂര്വികകരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ നടപടിക്രമം നടന്നു കഴിഞ്ഞതാണല്ലോ.
39- കുഴപ്പം ഇല്ലാതാവുകയും വിധേയത്വം പൂര്ണ്മായും അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. അവര്‍ വിരമിക്കുകയാണെങ്കിലോ, അവര്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.
40- അഥവാ അവര്‍ നിരാകരിക്കുകയാണെങ്കില്‍ അറിയുക: തീര്ച്ചമയായും നിങ്ങളുടെ രക്ഷകന്‍ അല്ലാഹുവാണ്. അവന്‍ വളരെ നല്ല രക്ഷകനും സഹായിയുമാണ്.
41- അറിയുക: നിങ്ങള്‍ നേടിയ യുദ്ധമുതല്‍ എന്തായാലും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്ക്കും  അനാഥകള്ക്കും  അഗതികള്ക്കും  വഴിപോക്കര്ക്കുംമുള്ളതാണ്; അല്ലാഹുവിലും, ഇരുസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതിലൂടെ സത്യാസത്യങ്ങള്‍ വ്യക്തമായി വേര്തിലരിഞ്ഞ നാളില്‍ നാം നമ്മുടെ ദാസന്ന് ഇറക്കിക്കൊടുത്തതിലും വിശ്വസിച്ചവരാണ് നിങ്ങളെങ്കില്‍! അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനത്രെ.
42- നിങ്ങള്‍ താഴ്വരയുടെ അടുത്ത ഭാഗത്തും അവര്‍ അകന്ന ഭാഗത്തും കച്ചവടസംഘം നിങ്ങള്ക്കു  താഴെയുമായ സന്ദര്ഭംങ. നിങ്ങള്‍ പരസ്പരം ഏറ്റുമുട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ നിങ്ങളതിനു വിരുദ്ധമായി പ്രവര്ത്തിങക്കുമായിരുന്നു. എന്നാല്‍ ഉറപ്പായും ഉണ്ടാകേണ്ട ഒരു കാര്യം നടപ്പില്‍ വരുത്താനാണ് അല്ലാഹു ഇങ്ങനെ ചെയ്തത്. അഥവാ നശിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ നശിക്കാനും ജീവിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ ജീവിക്കാനും വേണ്ടിയാണിത്. അല്ലാഹു എല്ലാം കേള്ക്കുിന്നവനും അറിയുന്നവനും തന്നെ; തീര്ച്ചേ.
43- അല്ലാഹു സ്വപ്നത്തിലൂടെ അവരെ വളരെ കുറച്ചുപേര്‍ മാത്രമായി നിനക്ക് കാണിച്ചുതന്ന സന്ദര്ഭംസ. നിനക്ക് അവരെ എണ്ണക്കൂടുതലുള്ളതായി കാണിച്ചു തന്നിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്ക്ക്പ ധൈര്യക്ഷയമുണ്ടാകുമായിരുന്നു. യുദ്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു രക്ഷിച്ചു. തീര്ച്ചതയായും മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാണ് അവന്‍.
44- നിങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ നിങ്ങളുടെ കണ്ണില്‍ അവരെ കുറച്ചു കാണിച്ചതും അവരുടെ കണ്ണില്‍ നിങ്ങളെ കുറച്ചു കാണിച്ചതും ഓര്ക്കുപക. സംഭവിക്കേണ്ട കാര്യം നടപ്പാക്കാന്‍ അല്ലാഹു പ്രയോഗിച്ച തന്ത്രമായിരുന്നു അത്. കാര്യങ്ങളൊക്കെയും മടക്കപ്പെടുക അല്ലാഹുവിങ്കലേക്കാണ്.
45- വിശ്വസിച്ചവരേ, നിങ്ങള്‍ ശത്രു സംഘവുമായി സന്ധിച്ചാല്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക. ദൈവത്തെ ധാരാളമായി സ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.
46- അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്ബംലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്.
47- അഹങ്കാരത്തോടെയും ജനങ്ങളെ കാണിക്കാനും അല്ലാഹുവിന്റെ മാര്ഗയത്തില്നിംന്ന് ജനത്തെ തടയാനുമായി വീട് വിട്ടിറങ്ങിപ്പോന്നവരെപ്പോലെ നിങ്ങളാകരുത്. അവര്‍ ചെയ്യുന്നതൊക്കെയും നന്നായി നിരീക്ഷിക്കുന്നവനാണ് അല്ലാഹു.
48- ചെകുത്താന്‍ അവര്ക്ക്  അവരുടെ ചെയ്തികള്‍ ചേതോഹരമായി തോന്നിപ്പിച്ച സന്ദര്ഭംം. അവന്‍ പറഞ്ഞു: "ഇന്ന് നിങ്ങളെ ജയിക്കുന്നവരായി ജനങ്ങളിലാരുമില്ല. ഉറപ്പായും ഞാന്‍ നിങ്ങളുടെ രക്ഷകനായിരിക്കും." അങ്ങനെ ഇരുപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ അവന്‍ പിന്മാറി. എന്നിട്ടിങ്ങനെ പറയുകയും ചെയ്തു: "എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നുണ്ട്. ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണല്ലോ."
49- കപടവിശ്വാസികളും ദീനംബാധിച്ച മനസ്സുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്ഭംഅ: "ഇക്കൂട്ടരെ അവരുടെ മതം വഞ്ചിച്ചിരിക്കുന്നു." ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്പി"ക്കുന്നുവെങ്കില്‍, സംശയം വേണ്ട, അല്ലാഹു അജയ്യനും യുക്തിമാനുമാണ്.
50- സത്യനിഷേധികളെ മരിപ്പിക്കുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! മലക്കുകള്‍ അവരുടെ മുഖത്തും പിന്ഭാഷഗത്തും അടിക്കും. അവരോടിങ്ങനെ പറയുകയും ചെയ്യും: "കരിച്ചുകളയുന്ന നരകത്തീയിന്റെ കൊടിയ ശിക്ഷ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക."
51- നിങ്ങളുടെ കൈകള്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ ഫലമാണിത്. അല്ലാഹു തന്റെ അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല.
52- ഇത് ഫറവോന്സംകഘത്തിനും അവരുടെ മുമ്പുള്ളവര്ക്കും  സംഭവിച്ചപോലെത്തന്നെയാണ്. അവര്‍ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ പേരില്‍ അല്ലാഹു അവരെ പിടികൂടി. തീര്ച്ചഅയായും അല്ലാഹു സര്വോശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും.
53- ഒരു ജനത തങ്ങളുടെ നിലപാട് സ്വയം മാറ്റുന്നതുവരെ അല്ലാഹു ആ ജനതയ്ക്കു ചെയ്തുകൊടുത്ത അനുഗ്രഹത്തില്‍ ഒരു മാറ്റവും വരുത്തുകയില്ല. സംശയമില്ല; അല്ലാഹു എല്ലാം കേള്ക്കുനന്നവനും അറിയുന്നവനുമാണ്.
54- ഫറവോന്‍ സംഘത്തിനും അവര്ക്കു  മുമ്പുള്ളവര്ക്കും  സംഭവിച്ചതും ഇതുപോലെത്തന്നെയാണ്. അവര്‍ തങ്ങളുടെ നാഥന്റെ പ്രമാണങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ പേരില്‍ നാം അവരെ നശിപ്പിച്ചു. ഫറവോന്‍ സംഘത്തെ മുക്കിക്കൊന്നു. അവരൊക്കെയും അക്രമികളായിരുന്നു.
55- തീര്ച്ചളയായും അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ സത്യനിഷേധികളാണ്. സത്യം ബോധ്യപ്പെട്ടാലും വിശ്വസിക്കാത്തവരാണവര്‍.
56- അവരിലൊരു വിഭാഗവുമായി നീ കരാറിലേര്പ്പെ ട്ടതാണല്ലോ. എന്നിട്ട് ഓരോ തവണയും അവര്‍ തങ്ങളുടെ കരാര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവരൊട്ടും സൂക്ഷ്മത പുലര്ത്തു ന്നവരല്ല. 
57- അതിനാല്‍ നീ യുദ്ധത്തില്‍ അവരുമായി സന്ധിച്ചാല്‍ അവരിലെ പിറകിലുള്ളവരെക്കൂടി വിരട്ടിയോടിക്കുംവിധം അവരെ നേരിടുക. അവര്ക്ക്തൊരു പാഠമായെങ്കിലോ.
58- ഉടമ്പടിയിലേര്പ്പെ ട്ട ഏതെങ്കിലും ജനത നിങ്ങളെ വഞ്ചിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരുമായുള്ള കരാര്‍ പരസ്യമായി ദുര്ബലലപ്പെടുത്തുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്ച്ചു.
59- സത്യനിഷേധികള്‍ തങ്ങള്‍ ജയിച്ചു മുന്നേറുകയാണെന്ന് ധരിക്കരുത്. സംശയമില്ല; അവര്ക്കു  നമ്മെ തോല്പ്പി ക്കാനാവില്ല.
60- അവരെ നേരിടാന്‍ നിങ്ങള്ക്കാലവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്ത്തു ക. അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്ക്ക്  ഭയപ്പെടുത്താം. അവര്ക്കു പുറമെ നിങ്ങള്ക്ക്  അറിയാത്തവരും എന്നാല്‍ അല്ലാഹുവിന് അറിയുന്നവരുമായ മറ്റു ചിലരെയും. അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തായാലും നിങ്ങള്ക്ക്  അതിന്റെ പ്രതിഫലം പൂര്ണ്മായി ലഭിക്കും. നിങ്ങളോടവന്‍ ഒട്ടും അനീതി കാണിക്കുകയില്ല. 
61- അഥവാ അവര്‍ സന്ധിക്കു സന്നദ്ധരായാല്‍ നീയും അതിനനുകൂലമായ നിലപാടെടുക്കുക. അല്ലാഹുവില്‍ ഭരമേല്പി ക്കുകയും ചെയ്യുക. തീര്ച്ചായായും അവന്‍ തന്നെയാണ് എല്ലാം കേള്ക്കു ന്നവനും അറിയുന്നവനും.
62- ഇനി അവര്‍ നിന്നെ വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അറിയുക. തീര്ച്ചവയായും നിനക്ക് അല്ലാഹു മതി. അവനാണ് തന്റെ സഹായത്താലും സത്യവിശ്വാസികളാലും നിനക്ക് കരുത്തേകിയത്.
63- സത്യവിശ്വാസികളുടെ മനസ്സുകള്ക്കി ടയില്‍ ഇണക്കമുണ്ടാക്കിയതും അവനാണ്. ഭൂമിയിലുള്ളതൊക്കെ ചെലവഴിച്ചാലും അവരുടെ മനസ്സുകളെ കൂട്ടിയിണക്കാന്‍ നിനക്കു കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മിലിണക്കിച്ചേര്ത്തികരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനും തന്നെ.
64- നബിയേ, നിനക്കും നിന്നെ പിന്തുടര്ന്ന  സത്യവിശ്വാസികള്ക്കും  അല്ലാഹു മതി.
65- നബിയേ, നീ സത്യവിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുക. നിങ്ങളില്‍ ക്ഷമാശീലരായ ഇരുപതുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങളില്‍ അത്തരം നൂറുപേരുണ്ടെങ്കില്‍ സത്യനിഷേധികളിലെ ആയിരംപേരെ ജയിക്കാം. സത്യനിഷേധികള്‍ കാര്യബോധമില്ലാത്ത ജനമായതിനാലാണിത്.
66- എന്നാല്‍ ഇപ്പോള്‍ അല്ലാഹു നിങ്ങളുടെ ഭാരം ലഘൂകരിച്ചിരിക്കുന്നു. നിങ്ങള്ക്ക്ി ദൌര്ബലല്യമുണ്ടെന്ന് അവന് നന്നായറിയാം. അതിനാല്‍ നിങ്ങളില്‍ ക്ഷമാലുക്കളായ നൂറുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങള്‍ ആയിരം പേരുണ്ടെങ്കില്‍ ദൈവഹിതപ്രകാരം രണ്ടായിരം പേരെ ജയിക്കാം. അല്ലാഹു ക്ഷമാലുക്കളോടൊപ്പമാണ്.
67- നാട്ടില്‍ എതിരാളികളെ കീഴ്പ്പെടുത്തി ശക്തി സ്ഥാപിക്കുംവരെ ഒരു പ്രവാചകന്നും തന്റെ കീഴില്‍ യുദ്ധത്തടവുകാരുണ്ടാകാവതല്ല. നിങ്ങള്‍ ഐഹികനേട്ടം കൊതിക്കുന്നു. അല്ലാഹുവോ പരലോകത്തെ ലക്ഷ്യമാക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുംതന്നെ.
68- അല്ലാഹുവില്നിന്നുള്ള വിധി നേരത്തെ രേഖപ്പെടുത്തിയിട്ടില്ലായിരുന്നെങ്കില്‍ നിങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍ നിങ്ങളെ കടുത്ത ശിക്ഷ ബാധിക്കുമായിരുന്നു.
69- എന്നാലും നിങ്ങള്‍ നേടിയ യുദ്ധമുതല്‍ അനുവദനീയവും നല്ലതുമെന്ന നിലയില്‍ അനുഭവിച്ചുകൊള്ളുക. അല്ലാഹുവോട് ഭക്തി പുലര്ത്തുഷക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
70- നബിയേ, നിങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോടു പറയുക: നിങ്ങളുടെ മനസ്സില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞാല്‍ നിങ്ങളില്നിുന്ന് വസൂല്‍ ചെയ്തതിനേക്കാള്‍ ഉത്തമമായത് അവന്‍ നിങ്ങള്ക്ക്ല നല്കുംഞ. നിങ്ങള്ക്കംവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
71- അഥവാ, നിന്നെ ചതിക്കാനാണ് അവരാഗ്രഹിക്കുന്നതെങ്കില്‍ അതിലൊട്ടും പുതുമയില്ല. അവര്‍ നേരത്തെ തന്നെ അല്ലാഹുവോട് വഞ്ചന കാണിച്ചവരാണല്ലോ. അതിനാലാണ് അവന്‍ അവരെ നിങ്ങള്ക്ക്ന അധീനപ്പെടുത്തിത്തന്നത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുംതന്നെ.
72- സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ പേരില്‍ നാടുവിടേണ്ടിവരികയും തങ്ങളുടെ ദേഹംകൊണ്ടും ധനംകൊണ്ടും അല്ലാഹുവിന്റെ മാര്ഗകത്തില്‍ സമരം നടത്തുകയും ചെയ്തവരും അവര്ക്ക്  അഭയം നല്കു്കയും അവരെ സഹായിക്കുകയും ചെയ്തവരും പരസ്പരം ആത്മമിത്രങ്ങളാണ്. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിയാതിരിക്കുകയും ചെയ്തവരുടെ സംരക്ഷണ ബാധ്യത നിങ്ങള്ക്കി ല്ല; അവര്‍ സ്വദേശം വെടിഞ്ഞ് വരും വരെ. അഥവാ, മതകാര്യത്തില്‍ അവര്‍ സഹായം തേടിയാല്‍ അവരെ സഹായിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അത് നിങ്ങളുമായി കരാറിലേര്പ്പെ ട്ട ഏതെങ്കിലും ജനതക്കെതിരെയാവരുത്. നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു.
73- സത്യനിഷേധികളും പരസ്പരം ആത്മമിത്രങ്ങളാണ്. അതിനാല്‍ നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വമ്പിച്ച നാശവുമുണ്ടാകും.
74- വിശ്വസിക്കുകയും അതിന്റെ പേരില്‍ സ്വദേശം വെടിയുകയും ദൈവമാര്ഗനത്തില്‍ സമരം നടത്തുകയും ചെയ്തവരാണ് യഥാര്ഥര സത്യവിശ്വാസികള്‍; അവര്ക്ക്  അഭയമേകുകയും അവരെ സഹായിക്കുകയും ചെയ്തവരും. അവര്ക്ക്  പാപമോചനവും മാന്യമായ ജീവിതവിഭവങ്ങളുമുണ്ട്.
75- പിന്നീട് സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിഞ്ഞ് വരികയും നിങ്ങളോടൊത്ത് ദൈവമാര്ഗ ത്തില്‍ സമരം നടത്തുകയും ചെയ്തവരും നിങ്ങളോടൊപ്പം തന്നെ. എങ്കിലും ദൈവിക നിയമമനുസരിച്ച് രക്തബന്ധമുളളവര്‍ അന്യോന്യം കൂടുതല്‍ അടുത്തവരാണ്. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്.